ടോവിനോ തോമസ് ചിത്രം ഗോദയുടെ റീവ്യൂ കാണാം
ഒരുപാട് ദൂരം പിന്നിട്ടു ഒരു ലക്ഷ്യത്തിൽ ഉറച്ചു നിന്നു, അതിനായി പരിശ്രമിക്കുന്ന അവളിലെ ലക്ഷ്യബോധമാണ് ഏവരും ഇഷ്ടപ്പെട്ടത്, അവളെ ബഹുമാനിക്കാൻ മറ്റുല്ലവരെ പ്രേരിപ്പിച്ചത്..എനിക്കില്ലാതെ പോയതും അതാണ്..”
ഒരുപാട് ദൂരം പിന്നിട്ടു ഒരു ലക്ഷ്യത്തിൽ ഉറച്ചു നിന്നു, അതിനായി പരിശ്രമിക്കുന്ന അവളിലെ ലക്ഷ്യബോധമാണ് ഏവരും ഇഷ്ടപ്പെട്ടത്, അവളെ ബഹുമാനിക്കാൻ മറ്റുല്ലവരെ പ്രേരിപ്പിച്ചത്..എനിക്കില്ലാതെ പോയതും അതാണ്..”
ചിത്രം – ഗോദ (2017)
വിഭാഗം – മ്യൂസിക്കൽ സ്പോർട്സ് ഡ്രാമ
Whats Good?
രണ്ടു മണിക്കൂർ നേരം ആസ്വദിച്ചു കാണാവുന്ന മേക്കിങ്, BGM, DOP എന്നിവ ബഹുകേമം. കെട്ടുറപ്പുള്ള നല്ലൊരു തിരക്കഥ.
Whats Bad ?
ERROR….. NOT FOUND…
Watch It Ot Not ?
കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ബേസിൽ സംവിധാനം ചെയ്യുന്ന സിനിമ, ദങ്കൽ പോലൊരു ചിത്രം മുൻപേ ഇറങ്ങിയതിനാൽ ഗോദയെ ആ ചിത്രവുമായി താരതമ്യം ചെയ്യപ്പെടും എന്നുറപ്പാണ്. എന്നാൽ ദങ്കലുമായി യാതൊരു സാമ്യവുമില്ല ഗോദ.
അതിഥി സിംഗ് എന്ന പെൺകുട്ടിയുടെ സ്വപ്നങ്ങളുടെ കഥയാണ് ഗോദ. ഒരു കല്യാണം കഴിച്ചു കുട്ടികളെ വളർത്തി വീട്ടിൽ ഒതുങ്ങിക്കൂടാൻ അവൾ ആഗ്രഹിച്ചില്ല.. അവളുടെ സ്വപ്നങ്ങൾക്ക് ചിറകേകാനായി ക്യാപ്റ്റൻ എന്നൊരാൾ മുന്നോട്ടു വരുന്നു. അയാളുടെ ശിഷ്യണത്തിൽ അവൾ ലക്ഷ്യത്തിലേക്ക് പറന്നടുക്കുമ്പോൾ അവളുടെ ജീവിതവും ലക്ഷ്യബോധവും ആഞ്ജനേയ ദാസൻ എന്നൊരാൾക്കു കൂടി പ്രചോദനമാകുന്നു. അതാണ് ഗോദ.
വമിഖ ഗബ്ബി എന്ന നായികയാണ് അതിഥി സിംഗിനെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. സെൽവവരാഘവന്റെ മാലൈ നേരത്ത് മയക്കം എന്ന ചിത്രത്തിലെ മനോജയെ ആരും മറന്നു കാണില്ല. അത്രയ്ക്ക് മനോഹരമായ പ്രകടനത്തിന് ശേഷം ഗോദയിലൂടെ മലയാളത്തിൽ എത്തിയിരിക്കുകയാണ്. വണ്ണം കുറച്ചു ഗുസ്തിയൊക്കെ അഭ്യസിച്ചു പൂർണ്ണമായും കഥാപാത്രത്തോട് നീതി പുലർത്തിയിരുന്നു. വികാരഭരിതമായ രംഗങ്ങളിൽ മിതത്വം പാലിച്ചു നല്ല പ്രകടനം നടത്തി.
ആഞ്ജനേയ ദാസൻ എന്ന കഥാപാത്രത്തെ ടോവിനോ തോമസ് അവതരിപ്പിക്കുന്നു. ലക്ഷ്യബോധം ഇല്ലാതെ നടക്കുന്ന യുവാവായും ഒരു ഗുസ്തിക്കാരനായും രണ്ടു മാനറിസം അവതരിപ്പിക്കുന്നു. എന്നാൽ ഒരു നായകനെ കേന്ദ്രീകരിച്ചുള്ള ചിത്രം അല്ല ഗോദ. അതിനാൽ തന്നെ ടോവിനോ ഫാൻസ് പ്രതീക്ഷിക്കുന്ന മാസ് രംഗങ്ങൾ ഇതിലില്ല. പക്ഷെ ടോവിനോ എന്ന നടൻ അഭിനയത്തിൽ മുന്നോട്ടു വരുന്നു എന്ന് ഗോദ കാണുന്നവർക്ക് മനസ്സിലാകും. രണ്ടാം പകുതിയിലെ ഒരു നീണ്ട സിംഗിൾ ഷോട്ട് രംഗമുണ്ട്. അതിഥിയും ദാസനും ക്യാപ്റ്റനും ചേർന്നുള്ള ഒരു നിർണായക രംഗം. അഭിനയം, പശ്ചാത്തല സംഗീതം എന്നിവയാൽ മികച്ചു നിന്ന ഒരു ഷോട്ട്. അതിൽ ടോവിനോ എന്ന നടന്റെ പ്രകടനം വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ടു. കൂടാതെ ഈ ചിത്രത്തിനായി ഇത്രയും നാൾ കായികമായും മറ്റും പ്രയത്നിച്ചതിനു അഭിനന്ദനങ്ങൾ.
ക്യാപ്റ്റൻ ആയി രഞ്ജി പണിക്കർ വേഷമിടുന്നു. ഒരു യഥാർത്ഥ ഗുസ്തിക്കാരൻ എന്ന് തന്നെ തോന്നിപ്പോകുന്ന ആകാരം. നല്ല അഭിനയം. പല ഘട്ടത്തിലും ക്യാപ്റ്റൻ ആണ് സിനിമയിലെ യഥാർത്ഥ നായകൻ എന്ന് തോന്നിപ്പിക്കുന്ന കരുത്തുറ്റ കഥാപാത്ര സൃഷ്ടി.
അജു വർഗീസ് അടക്കം കുറെ ഹാസ്യതാരങ്ങൾ അണിനിരക്കുന്നു. വെറുപ്പിക്കാതെ ചളി അടിക്കാതെ ഡബിൾ മീനിങ്ങ് ഇല്ലാതെ നന്നായി ഹാസ്യം കൈകാര്യം ചെയ്തു.
സംഗീതം ചിത്രത്തോട് ചേർന്ന് നിന്നു. പാട്ടുകളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. എല്ലാ ഗാനങ്ങളും നന്നായിരുന്നു. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ചിത്രത്തിന്റെ മികവു എടുത്തു കാണിച്ചു. രണ്ടു മണിക്കൂർ മാത്രം എന്ന ദൈർഘ്യം വലിയൊരു പോസിറ്റീവ് ആണ്. അനാവശ്യരംഗങ്ങൾ കുത്തിക്കയറ്റി പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. ആക്ഷൻ രംഗങ്ങളിലും ബേസിൽ എന്ന പേര് കണ്ടു. അപ്പോൾ സംവിധായകൻ മൾട്ടി ടാലന്റഡ് ആണ്.
സാധാരണ സ്പോർട്സ് ചിത്രങ്ങളിൽ വരുന്ന അതേ കഥാഗതി തന്നെയാണ് ഇതിലും. എന്നാൽ അതിൽ നർമം വിതറി നല്ല പ്രകടനത്തിലൂടെ നല്ലൊരു മേക്കിങ് നൽകിയ ഒരു ചിത്രമാണ് ഗോദ.
Final Word
തീർച്ചയായും നിങ്ങളെ നിരാശപ്പെടുത്തില്ല ഈ ഗോദ. രണ്ടു മണിക്കൂർ നേരം Full Entertainment Guaranteed..